ഉക്രെയ്നെതിരായ ആക്രമണം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യ. കരിങ്കടലിൽ ഉണ്ടായിരുന്ന റഷ്യൻ പടക്കപ്പൽ മുക്കിയെന്ന് ഉക്രെയ്ൻ അവകാശപ്പെട്ടതിന് പിന്നാലെയാണിത്. കപ്പൽവേധ മിസൈലുകളും മിസൈൽ പ്രതിരോധ സംവിധാനവും നിർമ്മിക്കുന്ന കീവിലെ ഫാക്ടറിക്കുനേരെ ക്രൂസ് മിസൈൽ ആക്രമണം നടത്തിയെന്നും റഷ്യ വ്യക്തമാക്കി.
ഉക്രെയ്ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി നടത്തുന്ന മിസൈൽ ആക്രമണങ്ങളുടെ എണ്ണവും തീവ്രതയും വർധിപ്പിക്കുമെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകുന്നത്.
റഷ്യയിലെ സാധാരണക്കാർക്കുനേരെ ആക്രമണം നടത്താൻ അതിർത്തി കടന്നെത്തിയ ഉക്രെയ്ന്റെ എംഐ‑8 ഹെലിക്കോപ്റ്റർ വെടിവച്ചുവീഴ്ത്തിയെന്നും അവർ അവകാശപ്പെട്ടു.
ഉക്രെയ്ൻ അതിർത്തിയോട് ചേർന്ന റഷ്യൻ പ്രദേശങ്ങളിൽ ഉക്രെയ്ൻ ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നുവെന്നും എട്ടുപേർക്ക് ആക്രമണത്തിൽ പരിക്കേറ്റുവെന്നും മോസ്കോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
English summary;Russia warns of intensification of attacks
You may also like this video;