പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് ഇൗ വര്‍ഷം ഒാസ്കാര്‍ പുരസ്കാരത്തിനായി റഷ്യന്‍ സിനിമകള്‍ മത്സരിക്കില്ല. ആദ്യമായാണ് ഓസ്കാറില്‍ നിന്ന് റഷ്യ വിട്ടുനില്‍ക്കുന്നത്.
അമേരിക്കന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്റ് സയന്‍സ് സംഘടിപ്പിക്കുന്ന ഒാസ്കാറിലേക്ക് സിനിമകള്‍ അയക്കുന്നില്ലെന്ന് റഷ്യന്‍ ഫിലിം അക്കാദമി വ്യക്തമാക്കി. അക്കാദമിയുടെ അറിയിപ്പിന് പിന്നാലെ റഷ്യയുടെ ഓസ്കാര്‍ നോമിനേഷന്‍ കമ്മിഷന്‍ ചെയര്‍മാന്‍ പവല്‍ ചുക്റെ രാജിവച്ചു. തീരുമാനം നിയമവിരുദ്ധമാണെന്നും പവല്‍ പറഞ്ഞു.
ഓസ്കാര്‍ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് റഷ്യന്‍ അനുകൂല ചലച്ചിത്ര നിര്‍മ്മാതാവ് നികിത മിഖാല്‍കോവ് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. 1994ല്‍ റഷ്യയിലേക്ക് ഓസ്കാര്‍ പുരസ്കാരമെത്തിയത് മിഖാല്‍കോവിന്റെ ചിത്രത്തിലൂടെയാണ്. മത്സരത്തില്‍ പങ്കെടുത്താലും റഷ്യയെ പരിഗണിക്കില്ലെന്നും ഓസ്കാറിന് സമാനമായ പുരസ്കാരം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും മിഖാല്‍കോവ് പറഞ്ഞിരുന്നു.
English Summary: Russia will boycott the Oscars
You may like this video also