അധിനിവേശമേഖലകളില്‍ ഉക്രെയ്ന്‍ പൗരന്മാരെ റഷ്യ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയെന്ന് യുഎന്‍ അന്വേഷണ സമിതി. പ്രദേശത്ത് റഷ്യന്‍ സേന അതിക്രൂരമായ ആക്രമണങ്ങള്‍ നടത്തിയതിന്റെ തെളിവുകള്‍ ശേഖരിച്ചതായും സമിതി അധ്യക്ഷന്‍ എറിക് മോസ് ജെനീവയിലെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിനെ അറിയിച്ചു. റഷ്യന്‍ സേന പിടിച്ചെടുത്ത ഉക്രെയ്ന്‍ പ്രദേശങ്ങളായ ഖേര്‍സണ്‍, സപ്പോരിഷ്യ തുടങ്ങിയ പ്രദേശങ്ങളില്‍ എറിക് മോസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. റഷ്യയുടെ നിയന്ത്രണത്തിലുള്ള തടങ്കല്‍ പാളയങ്ങളിലാണ് ഇത്തരം ക്രൂരതകള്‍ കൂടുതല്‍ അരങ്ങേറിയത്.
മാനുഷികതയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ റഷ്യന്‍ സേന നടത്തിയിട്ടുള്ളതായി സമിതി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഉക്രെയ്ന്‍ പൗരന്മാരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയിട്ടില്ലെന്ന് റഷ്യ നേരത്തെ പ്രതികരിച്ചിരുന്നു. ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ റഷ്യക്ക് അവസരം നല്‍കിയിരുന്നെങ്കിലും റഷ്യന്‍ പ്രതിനിധികള്‍ ആരും പങ്കെടുത്തിരുന്നില്ല.
English Summary:Russian army brutally killed Ukrainians: UN panel
You may also like this video