Site iconSite icon Janayugom Online

സപ്പോരീഷ്യയില്‍ റഷ്യന്‍ സെെന്യത്തിന്റെ ഷെല്ലാക്രമണം: 17 മര ണം

sappratiasappratia

ഉക്രെയ്‍നിലെ സപ്പോരീഷ്യയില്‍ റഷ്യന്‍ സെെന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 17 മരണം. സപ്പോരീഷ്യയിലെ ബഹുനില കെട്ടിടത്തിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ക്രിമിയന്‍ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം സ്ഫോടനത്തില്‍ തകര്‍ന്നിരുന്നു. പാലം തകര്‍ന്നതിനുള്ള റഷ്യന്‍ സെെന്യത്തിന്റെ പ്രതികാര നടപടിയാണ് തുടര്‍ച്ചയായ ഷെല്ലാക്രമണമെന്ന് ഉക്രെയ്ന്‍ ആരോപിച്ചു.
സപ്പോരീഷ്യയില്‍ റഷ്യ നടത്തിയ ആക്രമണം അങ്ങേയറ്റം ക്രൂരമാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി പറഞ്ഞു. മിസെെലാക്രമണത്തില്‍ 20 വീടുകളും 50 ബഹുനില കെട്ടിടങ്ങളും തകര്‍ന്നതായി സപ്പോരീഷ്യ സിറ്റി കൗണ്‍സിലര്‍ അനാട്ടോളി കുര്‍ട്ടേവ് അറിയിച്ചു. തുടര്‍ച്ചയായ ഷെല്ലാക്രമണത്തില്‍ സപ്പോരീഷ്യ ആണവനിലയത്തിലെ വെെ ദ്യുതി വിതരണം നിലച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആണവനിലയത്തിലെ ആറ് റിയാക്ടറുകള്‍ പ്രവര്‍ത്തനരഹിതമാണ്. നിലയത്തില്‍ ആണവ വികിരണം തടയാന്‍ വെെദ്യുതവിതരണത്തിലൂടെ നിലയത്തെ ശീതീകരിക്കേണ്ടതുണ്ട്. നിലവില്‍ ഡീസല്‍ ജനറേറ്ററുപയോഗിച്ചാണ് ശീതീകരണം നടത്തുന്നത്.
അതേസമയം ക്രിമിയ പാലത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ട്രക്ക് ബോംബ് ഉപയോഗിച്ച് തകര്‍ത്ത പാലത്തിലെ റോഡ് ഗതാഗതം പുനഃസ്ഥാപിച്ചതോടെ റഷ്യയില്‍ നിന്നും ക്രിമിയന്‍ ഉപദ്വീപിലേക്കുള്ള ചരക്ക് നീക്കത്തിലെ പ്രതിസന്ധികളും നീങ്ങി. ഉക്രെയ്‍നിലുള്ള റഷ്യന്‍ സെെന്യത്തിനാവശ്യമായ വെെദ്യുതിയുടെയും പ്രക‍ൃതിവാതകത്തിന്റെയും വിതരണവും പുനഃരാരംഭിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കാനും പാലത്തില്‍ തകര്‍ച്ച വിലയിരുത്താന്‍ പ്രത്യേക കമ്മിഷനെ നിയമിക്കാനും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

Eng­lish Sum­ma­ry: Russ­ian army shelling in Zapor­izhia: 17 de ad

You may like this video also

Exit mobile version