Site iconSite icon Janayugom Online

റഷ്യൻ ആക്രമണം; യുക്രൈനിന്റെ എഫ്-16 യുദ്ധവിമാനം തകർന്നു, പൈലറ്റ് കൊല്ലപ്പെട്ടു

റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ യുക്രൈനിന്റെ എഫ്-16 യുദ്ധവിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. യു എസ് നിർമ്മിത എഫ്-16 യുദ്ധവിമാനമാണ് തകർന്നുവീണത്. ശനിയാഴ്ച രാത്രി റഷ്യ യുക്രൈനിൽ വ്യാപക ആക്രമണം നടത്തിയിരുന്നു. 477 ഡ്രോണുകളും 60 മിസൈലുകളുമടക്കം ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം. ഇത് പ്രതിരോധിക്കുന്നതിനിടെയാണ് യുക്രൈനിന്റെ എഫ്-16 യുദ്ധവിമാനം തകർന്നതെന്ന് യുക്രൈൻ അറിയിച്ചു.
ജനവാസ കേന്ദ്രത്തിൽ വിമാനം ഇടിച്ചിറങ്ങുന്നത് ഒഴിവാക്കാൻ ശ്രമിച്ചതിനാൽ, പൈലറ്റിന് സുരക്ഷിതമായി പുറത്തുകടക്കാൻ കഴിഞ്ഞില്ല. യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാമത്തെ തവണയാണ് ഒരു എഫ്-16 യുദ്ധവിമാനം തകരുന്നത്. 

Exit mobile version