റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ കേരളത്തില്‍റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ കേരളത്തിലെത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ മോസ്കോ സിറ്റി ഡൂമ നേതാക്കളായ സുബ്രിലിന്‍ നികോളെ (സിപിആര്‍എഫ് സെന്‍ട്രല്‍ കമ്മിറ്റി അംഗം), ടിമോക്കോ സെർഗേ എന്നിവരാണ് ഇന്ത്യാ സന്ദര്‍ശത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയത്. ഇന്നലെ രാത്രി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നേതാക്കളെ മന്ത്രി അഡ്വ. ജി ആര്‍ അനില്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാജു എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ നാളെ രാവിലെ 11 മണിക്ക് സിപിഐ സംസ്ഥാന കൗണ്‍സില്‍ ആസ്ഥാനമായ എം എം എന്‍ സ്മാരകം സന്ദര്‍ശിക്കും. വൈകിട്ട് അഞ്ച് മണിക്ക് ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ സ്വീകരണ സമ്മേളനം സംഘടിപ്പിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ കേരളത്തില്‍

