Site iconSite icon Janayugom Online

യുക്രൈനിൽ റഷ്യൻ ഡ്രോണാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

റഷ്യൻ ഡ്രോണാക്രമണത്തിൽ യുക്രൈനിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പതിനാല് പേർക്ക് പരിക്കേറ്റു. ഉക്രെയ്‌നിലെ ഒഡെസയിൽ ഒരു റെസിഡൻഷ്യൽ ഏര്യിയലെ 21 നില കെട്ടിടത്തിലേക്ക് ഡ്രോൺ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്ന് റീജിയണൽ ഗവർണർ ഒലെഹ് കിപ്പർ പറഞ്ഞു. റഷ്യ‑യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ സ്തംഭിച്ചതോടെ റഷ്യ യുക്രൈനിയൻ നഗരങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. റഷ്യ‑യുക്രൈന്‍ യുദ്ധം പരിഹരിക്കാൻ അമേരിക്ക ശ്രമം തുടരുന്നുണ്ട്. 

Exit mobile version