Site icon Janayugom Online

റഷ്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാമത്

റഷ്യന്‍ പാര്‍ലമെന്റായ ഡ്യൂമയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാമതെത്തി. ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയാണ് വിജയിച്ചത്. 57 സീറ്റുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 15 സീറ്റുകള്‍ അധികമായി നേടി. 2016ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആകെ വോട്ട് ശതമാനം 13 ശതമാനം ആയിരുന്നെങ്കില്‍ ഇത്തവണ 19 ശതമാനം ആയി വര്‍ധിച്ചു.

പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെ പിന്തുണയ്ക്കുന്ന യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച 225 ല്‍ 198 അംഗങ്ങള്‍ ജയിച്ചു. ഇതോടെ ആകെയുള്ള 450 ല്‍ 324 സീറ്റുകളും യുണൈറ്റഡ് റഷ്യ സ്വന്തമാക്കി. 49.83 ശതമാനം വോട്ടാണ് നേടിയിരിക്കുന്നത്. 

എല്‍ഡിപിആര്‍ പാര്‍ട്ടിയും ഫെയര്‍ റഷ്യ പാര്‍ട്ടിയും 7.5 ശതമാനം വോട്ടുകള്‍ നേടി. പുടിനെ പിന്തുണയ്ക്കുന്ന പുതിയ പാര്‍ട്ടിയായ ന്യൂ പീപ്പിള്‍ പാര്‍ട്ടി ആദ്യമായി പാര്‍ലമെന്റില്‍ സ്ഥാനം നേടുകയും ചെയ്തു. മൂന്ന് ശതമാനം വോട്ടുകളാണ് ന്യൂ പീപ്പിളിന് ലഭിച്ചത്. 

ENGLISH SUMMARY:RUSSIAN ELECTION UPDATES
You may also like this video

Exit mobile version