Site icon Janayugom Online

പലസ്തീനികളെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി

ഹമാസിന്റെ പേര് പറഞ്ഞ് ഗാസയിലെ മുഴുവന്‍ പലസ്തീനികളെയും കൂട്ടത്തോടെ ശിക്ഷിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജിലാവ്റോവ്. ദോഹ ഫോറത്തില്‍ ഓണ്‍ലൈനില്‍ പങ്കെടുത്ത ലാവ്റോവ് പലസ്തീനിലെ നിലവിലെ സാഹചര്യം അന്താരാഷ്ട്ര സമൂഹം വിലയിരുത്തണമെന്നും അവശ്യപ്പെട്ടു.

ഇസ്രയേലില്‍ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. ദശാബ്ദങ്ങളായി ഗാസയില്‍ തുടരുന്ന ഉപരോധവും ഇസ്രയേലുമായി അതിര്‍ത്തിപങ്കിട്ടുകൊണ്ട് സ്വന്തമായി ഒരു രാഷ്ട്രമെന്ന് ദശാബ്ദങ്ങളായി പലസ്തീനികള്‍ക്ക് നല്‍കിയ പൊള്ളയായ വാഗ്ദാങ്ങളുമൊക്കെയാണ് അതിന് കാരണമെന്നും ലാവ്റോയ് അഭിപ്രായപ്പെട്ടു. ഗാസയില്‍ വെടിനിര്‍ത്തലിനുള്ള യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ പ്രമേയംവീറ്റോ ചെയ്ത യുഎസ് നടപടിയേയും റഷ്യ അപലപിച്ചു 

Eng­lish Summary:
Russ­ian For­eign Min­is­ter says mass pun­ish­ment of Pales­tini­ans is unacceptable

You may also like this video:

Exit mobile version