Site icon Janayugom Online

റഷ്യന്‍ വിദേശ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കും

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഈ ആഴ്ച ഡല്‍ഹി സന്ദര്‍ശിക്കും. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം ഒരു മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥന്റെ ആദ്യ സന്ദര്‍ശനമാണിത്.

യുദ്ധത്തിന്റെ ഫലമായുണ്ടായ തന്ത്രപരമായ പ്രശ്നങ്ങള്‍, റഷ്യന്‍ എണ്ണ വാങ്ങല്‍, പേയ്മെന്റ് സംവിധാനങ്ങള്‍, റഷ്യന്‍ ബാങ്കുകള്‍ക്കെതിരായ ഉപരോധം, സ്വിഫ്റ്റില്‍ നിന്ന് ഒഴിവാക്കല്‍, സൈനിക ഹാര്‍ഡ്വെയര്‍ വിതരണത്തില്‍ സാധ്യമായ തടസ്സങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചകള്‍ ലാവ്റോവിന്റെ സന്ദര്‍ശനത്തിലുണ്ടാകും.

ലാവ്റോവിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി, പുതുതായി നിയമിതനായ റഷ്യന്‍ അംബാസഡര്‍ ഡെനിസ് അലിപോവ് കഴിഞ്ഞ ആഴ്ച വിദേശകാര്യ മന്ത്രാലയത്തിലെ ഏറ്റവും മുതിര്‍ന്ന മൂന്ന് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചിരുന്നു.

eng­lish summary;Russian For­eign Min­is­ter to vis­it India

you may also like this video;

Exit mobile version