റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും. ഇന്നലെയാണ് സെര്‍ജി ലവ്റോവ് ഡല്‍ഹിയിലെത്തിയത്. യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ യുഎസും ഓസ്ട്രേലിയയും നീരസം പ്രകടിപ്പിച്ചിരുന്നു.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് സെര്‍ജി ലവ്റോവ് ന്യൂഡല്‍ഹിയിലെത്തിയത്. യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അടക്കമുള്ള സഹകരണം സംബന്ധിച്ചാണ് ചര്‍ച്ച നടക്കുക. ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ലിസ് ട്രസ്, ചൈനീസ് മന്ത്രി വാങ് യി എന്നിവര്‍ കഴിഞ്ഞ ആഴ്ച ഇന്ത്യ സന്ദര്‍ശനം നടത്തിയിരുന്നു. ഉക്രെയ്നില്‍ റഷ്യ ആക്രമണം ആരംഭിച്ച ശേഷം സെര്‍ജി ലവ്റോവ് സന്ദര്‍ശിക്കുന്ന മൂന്നാമത്തെ വിദേശരാജ്യമാണ് ഇന്ത്യ.
English Summary:Russian Foreign Minister will hold talks with Modi today
You may also like this video