Site iconSite icon Janayugom Online

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യന്‍ സഹായം

യുദ്ധം രൂക്ഷമായ ഉക്രെയ്നില്‍ ദുരിതമനുഭവിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യന്‍ സഹായം. ഇന്നലെ നിയന്ത്രണത്തിലാക്കിയ കര്‍കീവില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളിലെ പെണ്‍കുട്ടികളെ ട്രെയിന്‍ മാര്‍ഗം റഷ്യന്‍ അതിര്‍ത്തിയിലെത്തിച്ചു. ഇവിടെ കുടുങ്ങിയ ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ആണ്‍കുട്ടികളെ ഇനിയും രക്ഷപെടുത്താനുണ്ട്.

ഉക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ റഷ്യന്‍ മേഖലയിലൂടെ പുറത്തുകടത്താനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് റഷ്യ ഇന്നലെ അറിയിച്ചിരുന്നു. ഇന്നലെ മുതല്‍ കര്‍കീവ് നഗരത്തില്‍ രൂക്ഷമായ ഷെല്ലാക്രമണമാണ് നടക്കുന്നത്. എന്നാല്‍ പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് പോകാന്‍ ട്രെയിനോ മറ്റ് വാഹനങ്ങളോ ലഭിക്കാത്ത അവസ്ഥയാണ്.

പ്രാദേശിക സമയം വൈകുന്നേരം ആറ് മണിക്ക് മുന്‍പ് വിദ്യാര്‍ത്ഥികള്‍ കര്‍കീവ് നഗരത്തില്‍ നിന്ന് പിസോചിന്‍, ബബായെ മേഖലകളിലേക്ക് പോകണമെന്നായിരുന്നു നിര്‍ദേശം. വാഹനം കിട്ടിയില്ലെങ്കില്‍ കാല്‍നടയായിട്ടെങ്കിലും നഗരത്തില്‍ നിന്ന് രക്ഷപെടണമെന്ന് എംബസി രണ്ടാമത് പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു.

eng­lish sum­ma­ry; Russ­ian help for Indi­an students

you may also like this video;

Exit mobile version