Site icon Janayugom Online

ഉക്രെയ്നിലെ റഷ്യന്‍ സൈനിക നടപടി; ഒരു കോടി ആളുകള്‍ പലായനം ചെയ്തു

ഫെബ്രുവരി 24ന് റഷ്യ പ്രത്യേക സൈനികനടപടി ആരംഭിച്ചതിന് ശേഷം ഒരു കോടിയാളുകള്‍ ഉ­ക്ര­െയ്‌­നില്‍ നിന്ന് പലായനം ചെയ്തുവെന്ന് യുഎന്‍. ഉക്രെയ്‌നില്‍ നിന്നുള്ള 61,80­,345 അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് കടന്നതായാണ് യുഎന്‍എച്ച്സിആറിന്റെ കണക്കുകള്‍. അതിര്‍ത്തി രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത്. പോളണ്ടിലേക്ക് മാത്രം 12,­50,000 പേര്‍ പലായനം ചെയ്തു. റൊമാനിയയിലേക്കും മൊള്‍ഡോവയിലേക്കും ഉക്രെയ്ന്‍ ജനത കടന്നിട്ടുണ്ട്.

അതേസമയം അയല്‍രാജ്യങ്ങള്‍ക്ക് പുറമെ മധ്യ, കിഴക്കന്‍ യൂറോപ്പിലും വര്‍ധിച്ചുവരുന്ന അഭയാര്‍ത്ഥി വിരുദ്ധ കലാപങ്ങള്‍ പലായനം ചെയ്ത ഉക്രെയ്‌നികള്‍ക്ക് കടുത്ത വെല്ലുവിളിയായേക്കുമെന്നാണ് മുന്നറിയിപ്പുകള്‍. വേള്‍ഡ് വിഷന്‍ എന്ന സന്നദ്ധസംഘടനയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആക്രമണ, കലാപ, രാഷ്ട്രീയ സംഭവങ്ങളില്‍ അഭയാര്‍ത്ഥികളായെത്തുന്നവരെ കൂടെ വലിച്ചിഴയ്ക്കുകയാണ് ഇത്തരം അഭയാര്‍ത്ഥി വിരുദ്ധ ക്യാമ്പയിനിന്റെ ലക്ഷ്യം.

ഇതോടെ പ്രാദേശിക ജനതയില്‍ നിന്ന് ഇവര്‍ ഒറ്റപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്യും. കുട്ടികള്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെടാനുള്ള സാധ്യത യോടൊപ്പം മനുഷ്യക്കടത്ത് കൂടാനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബംഗ്ലാദേശ്, ലബനന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്തവരുടെ അവസ്ഥയിലേക്ക് എത്തിച്ചേരാതിരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉക്രെയ്ന്‍ ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യ കപ്പല്‍ തുര്‍ക്കിയയിലെത്തി

ആഗോള ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ 26,000 ടണ്‍ ധാന്യവുമായി ഉക്രെയ്ന്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട ആദ്യ കപ്പല്‍ തുര്‍ക്കിയയിലെത്തി. റഷ്യന്‍ സൈനിക നടപടിക്ക് ശേഷം ഉക്രെയ്ന്‍ തുറമുഖങ്ങള്‍ വഴിയുള്ള ധാന്യ കയറ്റുമതി തടസപ്പെട്ടിരുന്നു.  കഴിഞ്ഞ ദിവസമാണ് ഒഡേസ തുറമുഖത്തുനിന്ന് ധാന്യങ്ങളുമായി സിയേറ ലിയോണ്‍ പതാകയുള്ള റസോണി എന്ന കപ്പല്‍ പുറപ്പെട്ടത്. ലബനനിലെ ട്രിപ്പോളിയിലേക്കാണ് യാത്ര. 6,00,000 ടണ്‍ ഭക്ഷ്യധാന്യങ്ങളുമായി 16 കപ്പലുകള്‍ കൂടി ഒഡേസ തുറമുഖത്ത് കാത്തുനില്‍ക്കുന്നതായി ഉക്രെയ്ന്‍ ഭരണകൂടം അറിയിച്ചു.

പ്രതിദിനം ഒരോ കപ്പല്‍ ധാന്യം വീതം പുറത്തെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തുര്‍ക്കി പ്രതിനിധി അറിയിച്ചു. ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ഉക്രെയ്ന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത്. ഇത് ലോകത്ത് ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായി. തുര്‍ക്കിയയും ഐക്യരാഷ്ട്രസഭയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ധാന്യക്കയറ്റുമതിക്ക് റഷ്യയും ഉക്രെയ്‌നും തമ്മില്‍ ധാരണയിലെത്തിയത്.

Eng­lish Summary:Russian mil­i­tary action in Ukraine; One crore peo­ple fled
You may also like this video

Exit mobile version