Site iconSite icon Janayugom Online

റഷ്യന്‍ മിസൈലുകള്‍ ഉക്രെയ്നിലെ വിമാനത്തകരാറുകള്‍ പരിഹരിക്കുന്ന പ്ലാന്റ് തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍

ukraineukraine

റഷ്യയുടെ മിസൈലുകള്‍ പടിഞ്ഞാറൻ ഉക്രേനിയൻ നഗരമായ എൽവിവിലെ വിമാന തകരാറുകള്‍ പരിഹരിക്കുന്ന പ്ലാന്റ് തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാവിലെ നിരവധി മിസൈലുകൾ പ്ലാന്റില്‍ പതിച്ചതായും കെട്ടിടം തകർത്തതായും സിറ്റി മേയർ ആൻഡ്രി സഡോവി പറഞ്ഞു. പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചതായും ആക്രണത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കരിങ്കടലിന്റെ ദിശയിൽ നിന്ന് വിക്ഷേപിച്ച ക്രൂയിസ് മിസൈലുകളാണ് പ്ലാന്റിനെ തകർത്തതെന്ന് യുക്രെയ്ൻ സൈന്യം പറഞ്ഞു. മിസൈലിന്റെ ഇനം കെഎച്ച് 555 ആണെന്ന് സൈന്യം പറഞ്ഞു. പടിഞ്ഞാറൻ ഉക്രെയ്നിലെ യാവോറിവ് സൈനിക താവളത്തിലും സമാനമായ ആക്രമണം റഷ്യ നടത്തിയിരുന്നു.

Eng­lish Sum­ma­ry: Russ­ian mis­siles have report­ed­ly destroyed an air­craft deal­ing plant in Ukraine

You may like this video also

Exit mobile version