പറക്കലിനിടെ കാണാതായ റഷ്യൻ വിമാനം തകര്‍ന്നു. വിമാനത്തില്‍ 43 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സൈബീരിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അങ്കാറ എയർലൈൻസിന്റെ വിമാനമാണ് റഡാറിൽ നിന്നും അപ്രത്യക്ഷമായത്. ചൈനയുമായി അതിർത്തി പങ്കിടുന്ന അമുർ നഗരത്തിലെ വിമാനത്താവളത്തിൽ ഇറങ്ങാനിരിക്കെയാണ് വിമാനം കാണാതാവുന്നത്. വിമാനത്തിലെ മുഴവൻ യാത്രക്കാരും കൊല്ലപ്പെട്ടതായി സൂചന.
പറക്കലിനിടെ കാണാതായ റഷ്യൻ വിമാനം തകര്‍ന്നു

