Site iconSite icon Janayugom Online

ഉക്രെയ്ന്‍ പൂര്‍ണമായും കീഴടക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ്

ഉക്രെയ്ന്‍ പൂര്‍ണമായും കീഴടക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. ഫ്രാന്‍സ് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്റെ പ്രതികരണം. ഉക്രെയ്‌നിലേയും റഷ്യയിലേയും ജനത ഒന്നാണെന്ന് പുടിന്‍ പറയുന്നു. പുടിന്റെ വാക്കുകള്‍ ഭയപ്പെടുത്തുന്നുവെന്ന് ഇമാനുവല്‍ മാക്രോണ്‍ പറഞ്ഞു. യുദ്ധത്തിന്റെ ഏറ്റവും മോശമായ ഭാഗം ഇനിയും വരാനിക്കുന്നതേ ഉള്ളൂവെന്ന തോന്നല്‍ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുടിനുമായി 90 മിനിറ്റു നീണ്ട ഫോണ്‍ സംഭാഷണത്തിന് ശേഷമായിരുന്നു മാക്രോണിന്റെ പ്രസ്താവന.

ഉക്രെയ്‌നെ പൂര്‍ണമായി പിടിച്ചടക്കുമെന്ന നിലപാട് അംഗീകരിക്കാനാകുന്നതല്ലെന്നും മാക്രോണ്‍ പ്രസ്താവിച്ചു. ഉക്രെയ്‌നെ നാസിവല്‍ക്കരണത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന വാക്കുകളാണ് പുടിന്‍ ഉപയോഗിച്ചതെന്നും മാക്രോണ്‍ പറഞ്ഞു. സാധാരണക്കാര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് പുടിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍ ജനവാസമേഖലകളെ റഷ്യന്‍ സൈന്യം വ്യാപകമായി ആക്രമിക്കുന്നു എന്ന ആരോപണം പുടിന്‍ നിഷേധിച്ചെന്നും മാക്രോണ്‍ വ്യക്തമാക്കി.

Eng­lish sum­ma­ry; Russ­ian pres­i­dent says Ukraine will be com­plete­ly conquered

You may also like this video;

Exit mobile version