Site icon Janayugom Online

ഇന്ത്യ സന്ദർശിക്കാനൊരുങ്ങി റഷ്യൻ പ്രസിഡന്റ്

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അടുത്തമാസം ആറിന് ഇന്ത്യ സന്ദർശിക്കും. ഡൽഹിയിൽ ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. കോവിഡ് വ്യാപനം കാരണം ഉച്ചകോടി കഴിഞ്ഞ വർഷം മാറ്റിവച്ചിരുന്നു. ഇന്ത്യയിലും റഷ്യയിലുമായി ഇതുവരെ 20 വാർഷിക ഉച്ചകോടി യോഗങ്ങൾ നടന്നിട്ടുണ്ട്.

eng­lish sum­ma­ry; Russ­ian Pres­i­dent to vis­it India

you may also like this video;

Exit mobile version