റഷ്യൻ ഗതാഗത വകുപ്പ് മന്ത്രി റോമൻ വ്‌ളാഡിമിറോവിച്ച് സ്റ്റാരോവോയ്റ്റിനെ(53) വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മന്ത്രി സ്ഥാനത്ത് നിന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ അദ്ധേഹത്തെ പുറത്താക്കിയതായുള്ള അറിയിപ്പ് വന്നതിന് മണിക്കൂറുകൾക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷ്യയിലെ അതീവ സമ്പന്നർ താമസിക്കുന്ന മേഖലയായ ഒഡിൻസ്റ്റോവോയിലെ ഒരു പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. 2024 മെയ് മാസം മുതലാണ് റോമൻ വ്‌ളാഡിമിറോവിച്ച് സ്റ്റാരോവോയ്റ്റ് റഷ്യൻ ഗതാഗത മന്ത്രിയായി ചുമതലയേറ്റത്.
റഷ്യൻ ഗതാഗത വകുപ്പ് മന്ത്രി വെടിയേറ്റ് മരിച്ച നിലയിൽ; സംഭവം മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ

