Site iconSite icon Janayugom Online

ഉക്രെയ്ന്‍ നഗരം ബെർദ്യാൻസ്‌ക് പിടിച്ചെടുത്ത് റഷ്യൻ സൈന്യം

ഉക്രെയനിലെ തെക്കു കിഴക്കൻ നഗരമായ ബെർദ്യാൻസ്‌ക് റഷ്യൻ സേന പിടിച്ചെടുത്തു. വടക്കൻ യുക്രയ്നിലെ ചെർണിഗോവിൽ റഷ്യ റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തു. കീവിൽ റഷ്യയുടെ വ്യോമാക്രണ ഭീഷണി നിലനിൽക്കുന്നുണ്ട്. കീവിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇവിടെ സേനയുടെ ആക്രമണം തുടരുകയാണ്. ഉക്രെയ്നിലെ സപ്രോഷ്യ വിമാനത്താവളത്തിന് സമീപം സ്ഫോടനം നടന്നു.ഉക്രെയ്ന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ചു.

Eng­lish Summary:Russian troops cap­ture the Ukrain­ian city of Berdyansk
You may also like this video

Exit mobile version