Site icon Janayugom Online

ഉക്രെയ്ൻ തലസ്ഥാനം പൂർണമായും വളഞ്ഞ് റഷ്യൻ സൈന്യം

ഇരുപത്തി ഏഴാംദിനത്തിലും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. തലസ്ഥാനനഗരമായ കീവ് നഗരം പൂർണമായും റഷ്യൻ സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. കീവിലെ വ്യാപാരകേന്ദ്രത്തിനു നേരെ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്.

സിറ്റോമറിൽ റഷ്യ ഇന്നലെ റോക്കറ്റ് ആക്രമണം നടത്തി. സപറോഷ്യയിൽ നാല് കുട്ടികൾക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഖഴ്സൺ നഗരത്തിലും റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.

റഷ്യൻ നിയന്ത്രണത്തിലുള്ള ചെർണോബിൽ ആണവപ്ലാന്റിലെ വികിരണം അളക്കാനുള്ള സംവിധാനം പ്രവർത്തനരഹിതമായത് ആശങ്ക വർധിപ്പിക്കുകയാണ്.

eng­lish sum­ma­ry; Russ­ian troops com­plete­ly sur­round­ed the cap­i­tal of Ukraine

you may also like this video;

Exit mobile version