Site iconSite icon Janayugom Online

റഷ്യൻ സൈന്യം കാർകീവിൽ പ്രവേശിച്ചു

ഉക്രെയ്നിലെ രണ്ടാമത്തെ വലിയ ന​ഗരമായ കാർകീവിൽ റഷ്യൻ സേന പ്രവേശിച്ചു. പ്രാദേശിക ഭരണകൂടമാണ് വിവരം സ്ഥിരീകരിച്ചത്. അതേസമയം ബങ്കറുകളിൽ തുടരാനാണ് ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. റഷ്യൻ അതിർത്തിയിൽ നിന്ന് രണ്ടു മണിക്കൂർ യാത്രാദൂരം മാത്രമുള്ള ന​ഗരമാണ് കാർകീവ്. മലയാളിവിദ്യാര്‍ത്ഥികള്‍ ഇവിടെയാണ് ഏറെയുള്ളത്. കീവ് കഴിഞ്ഞാൽ ഉക്രെയ്നിന്റെ ഏറ്റവും പരമപ്രധാനമായ സിരാകേന്ദ്രങ്ങളിൽ ഒന്നാണ് കാർകീവ്. പ്രധാനപ്പെട്ട നിരവധി എണ്ണ സംഭരണശാലകൾ ഫാക്ടറികൾ,തുടങ്ങി പ്രതിരോധപരമായി മുന്നോട്ട് നിൽക്കുന്ന നഗരം കൂടിയാണിത്. ഇന്ന് കീവ് വിമാനത്താവളം റഷ്യൻ സൈന്യം പിടിച്ചെടുത്തിരുന്നു.

Eng­lish Summary:Russian troops enter Kharkiv
You may also like this video

Exit mobile version