തെക്കൻ ഉക്രെയ്നിലെ നഗരമായ എനർഹോദാറിലേക്ക്പ്രവേശിക്കാനുള്ള റഷ്യൻ സേനയുടെ ശ്രമത്തെ തടഞ്ഞ് നാട്ടുകാർ. സേപ്പരോസിയ ആണവനിലയത്തിന്റെ ആസ്ഥാനമാണ് എനർഹോദാർ. നൂറുകണക്കിന് തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് റഷ്യൻ സേനയെ തടഞ്ഞത്. യുദ്ധം തുടങ്ങി ഏഴാം ദിവസവും ഉക്രെയ്നിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ.
ഖേഴ്‌സൺ റഷ്യയുടെ നിയന്ത്രണത്തിലായി. പ്രദേശത്ത് റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. റേഴ്‌സണിലെ നദീ തുറമുഖവും റയിൽവേ സ്റ്റേഷനും റഷ്യൻ സൈന്യം പിടിച്ചെടുത്തു. കർക്കിവിലെ റഷ്യൻ ഷെല്ലാക്രമണത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. 112 പേർക്ക് പരുക്കേറ്റു. റഷ്യൻ പട്ടാളത്തിന്റെ ആക്രമണം തടയാൻ പരമാവധി ശ്രമിക്കുന്നതായി കാർക്കിവ് മേയർ ഐഹർ ടെറഖോവ് അറിയിച്ചു.
കാർക്കിവിലെ സൈനിക അക്കാദമിക്കും ആശുപത്രിക്കും നേരെ റഷ്യൻ റോക്കറ്റ് ആക്രമണം നടക്കുകയാണ്. കാർക്കിവിന് പുറമെ സുിയിലും ഷെല്ലാക്രമണം നടക്കുന്നുണ്ട്. കാർക്കിവിലെയും സുമിയിലേയും ജനങ്ങളോട് പുറത്തറിങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
english summary; Russian troops enter the city of Enerhodar; Blocked locals
you may also like this video;