ഉക്രെയ്ൻ തലസ്ഥാനമായ കീവില്‍ വീണ്ടും റഷ്യൻ വ്യോമാക്രമണം. ഇന്ന് പുലര്‍ച്ചെ കീവില്‍ രണ്ട് ഉഗ്രസ്ഫോടനങ്ങള്‍ ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രെയ്നുനേരെ യുദ്ധമാരംഭിച്ച രണ്ടാം ദിനവും സൈനിക നീക്കം ശക്തമാക്കിയിരിക്കുകയാണ് റഷ്യ.
കീവ് ലക്ഷ്യമാക്കി എത്തിയ റഷ്യയുടെ വ്യോമാക്രമണം തടയാനുള്ള ശ്രമത്തിലാണ് ഉക്രെയ്ൻ. ഉക്രെയ്ൻ തകര്‍ത്ത റഷ്യൻ വിമാനം ബഹുനില കെട്ടിടത്തില്‍ ഇടിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
കടലോര നഗരമായ ഒഡേസയിലും ശക്തമായ മിസൈലാക്രമണം നടന്നു. ജനങ്ങള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
english summary; Russian troops target Kiev
you may also like this video;