Site iconSite icon Janayugom Online

ഉക്രെയ്നില്‍ നിന്ന് സൈനിക പിന്മാറ്റം നടത്തിയെന്ന റഷ്യയുടെ വാദം തെറ്റെന്ന് യുഎസ്: സൈബര്‍ ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ച് ഉക്രെയ്ന്‍

UkraineUkraine

ഉക്രെയ്നില്‍ നിന്ന് സൈനികരെ പിന്‍വലിച്ചതായുള്ള റഷ്യയുടെ വാദം തെറ്റെന്ന് യുഎസ്. ഒന്നര ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ ഉക്രെയ്നിലുള്ളതായി യുഎസ് പ്രസിഡന്റ് ജോബൈഡന്‍ മാധ്യമ സമ്മേളനത്തില്‍ വെളിപ്പെടുത്തി.
അതിനിടെ ഉക്രെനില്‍ റഷ്യ സൈബര്‍ ആക്രമണം നടത്തി. സൈന്യം, പ്രതിരോധം, സാംസ്കാരികം, പ്രധാനപ്പെട്ട ബാങ്കുകള്‍ എന്നിവയുടെ വെബ്സൈറ്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായി. പത്ത് വെബ്സൈറ്റുകളാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. റഷ്യയിലേക്കാണ് ഉക്രെയ്ൻ അധികൃതര്‍ സൂചന നല്‍കുന്നത്. ഉക്രെയ്നുമായി യുദ്ധത്തിലേക്ക് കടക്കില്ലെന്ന് റഷ്യ ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണം റഷ്യ — ഉക്രൈൻ യുദ്ധ സാധ്യത വീണ്ടും വര്‍ധിപ്പിച്ചു.
സൈബര്‍ ആക്രമണത്തിന് ഇരയായ വൈബ്സൈറ്റുകളിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല. കൂടുതല്‍ ഗുരുതരമായ സൈബര്‍ ആക്രമണത്തിന് മുന്നോടിയായുള്ള ഒരു പുകമറയാണോ ഇതെന്ന സംശയമാണ് ഉക്രെയ്ൻ അധികൃതര്‍ക്കുള്ളത്. തകരാറിലായ വെബ്സൈറ്റുകളുടെ സേവനം പുനഃസ്ഥാപിക്കാനായി ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുകയാണെന്ന് ഉക്രൈൻ അധികൃതര്‍ അറിയിച്ചു. സൈബര്‍ ആക്രമണം നടന്ന ബാങ്കുകളുടെ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് സംവിധാനം തകരാറിലായി. എന്നാല്‍ ബാങ്കുകളിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സൈന്യത്തിന്‍റെ വിവരകൈമാറ്റ സംവിധാനങ്ങള്‍ക്കും സൈബര്‍ ആക്രമണത്തില്‍ തകരാര്‍ സംഭവിച്ചിട്ടില്ല. ചൊവ്വാഴ്ചയാണ് ഉക്രെയ്നില്‍ സൈബര്‍ ആക്രമണമുണ്ടായത്. ഉക്രെയ്നില്‍ റഷ്യ സൈനിക പിന്മാറ്റം നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Eng­lish Sum­ma­ry: Rus­si­a’s claim of mil­i­tary with­draw­al from Ukraine is false US: cyber attacks in Ukraine

You may like this video also

Exit mobile version