മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ട്, റഷ്യയിൽ നിന്ന് 48 എംഐ‑17 വി 5 ഹെലികോപ്റ്ററുകൾ കൂടി വാങ്ങാനുള്ള പദ്ധതി റദ്ദാക്കാൻ ഇന്ത്യൻ വ്യോമസേന തീരുമാനിച്ചു. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് എടുത്ത 48 ഹെലികോപ്റ്ററുകളുടെ ടെണ്ടർ പിൻവലിക്കാനുള്ള തീരുമാനത്തിന് ആഗോള സാഹചര്യവുമായി ബന്ധമില്ലെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
സ്വദേശിവൽക്കരണത്തിനായുള്ള പ്രേരണ കണക്കിലെടുത്താണ് എംഐ‑17 വി 5 കോപ്റ്ററുകളുടെ ടെണ്ടർ പിൻവലിച്ചതെന്നും ഹെലികോപ്റ്ററുകൾക്കായുള്ള തദ്ദേശീയ പരിപാടിയെ പിന്തുണയ്ക്കുമെന്നും വ്യോമസേനാ അധികൃതര്‍ വ്യക്തമാക്കി.
English summary;Russia’s helicopter was not purchased by the Air Force
You may also like this video;