Site iconSite icon Janayugom Online

ഉപരോധം ഫലിച്ചില്ല: റഷ്യയുടെ പ്രകൃതിവാതക കയറ്റുമതി തുടരുന്നു

ഉപരോധമൊന്നും റഷ്യയിലെ എണ്ണക്കമ്പനികളെ ബാധിച്ചില്ല. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് റഷ്യയില്‍ നിന്നുള്ള പ്രകൃതിവാതകത്തിന്റെ ഇറക്കുമതി പഴയ അളവില്‍ തന്നെ തുടരുന്നു. നേരത്തെ നല്‍കിയിരുന്ന അതേ അളവായ 109.5 ദശലക്ഷം ക്യൂബിക് മീറ്റര്‍ പ്രകൃതിവാതകമാണ് ഇന്നലെയും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എത്തിയത്.

ഉക്രെയ്ന്‍ വഴിയാണ് റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ്പ്രോം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പ്രകൃതിവാതകം എത്തിക്കുന്നതെന്നതും ശ്രദ്ധേയം. അതേസമയം യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അതിനിടെ സിംഗപ്പുര്‍ നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. പ്രമുഖ സാമ്പത്തികസേവന ദാതാക്കളായ പേയ്പാലും റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ട്. നേരത്തെ ബിബിസി, ബ്ലൂംബെര്‍ഗ്, സിഎന്‍എന്‍, സിബിസി അടക്കമുള്ള വിദേശമാധ്യമങ്ങളെ റഷ്യ വിലക്കിയിരുന്നു.

eng­lish summary;Russia’s nat­ur­al gas exports continue

you may also like this video;

YouTube video player
Exit mobile version