Site iconSite icon Janayugom Online

എസ് എഫ്ഐഒ നടപടി; ഗൗരവപൂര്‍വ്വം പരിശോധിക്കുമെന്ന് എം വി ഗോവിന്ദന്‍

മുഖ്യമന്ത്രി പിണറായിവിജയന്റെ മകള്‍ വീണാ വിജയനെതിരെയുള്ള എസ്എഫ്ഐഒ നടപടി ഗൗരവപൂര്‍വ്വം പരിശോധിക്കുമെന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.കേസ് രാഷ്ടീയ പ്രേരിതമാണെന്നും കേസിൽ തെളിവൊന്നും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.മൂന്ന് വിജിലൻസ് കോടതികൾ തള്ളിയ കേസാണിതെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

അതേസമയം വീണ വിജയനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമായ നീക്കമെന്ന് മുന്നേ പറഞ്ഞതാണെന്ന് പ്രകാശ് കാരാട്ട് പ്രതികരിച്ചു.മകളിലൂടെ മുഖ്യമന്ത്രിയെ ലക്ഷ്യം വെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി പി രാജീവും പറഞ്ഞു. മൂന്ന് വിജിലൻസ് കോടതികളും ഹൈക്കോടതിയും യാതൊരു തെളിവുകളും ഇല്ല എന്ന് കണ്ടെത്തിയ കേസാണിതെന്നും പൊതുസമൂഹം മാത്രമല്ല കോടതിയും ക്ലീൻചിറ്റ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിൽ അത്യഅപൂർവമായി മാത്രം നാലു കോടതികൾ വിധിയെഴുതിയ കേസ് ആണിത്. കോടതിയുടെ വിധി പകർപ്പുകൾ എല്ലാവർക്കും മുന്നിൽ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എസ് എഫ് ഐ ഒ നീക്കത്തില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്ന് എം എ ബേബിയും പ്രതികരിച്ചു.

Exit mobile version