ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ ബെലാറുസിന്റെ അര്യാന സബലങ്കയും കസാക്കിസ്ഥാന്‍ താരം എലീന റെബാക്കിനയും ഏറ്റുമുട്ടും. സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം അര്യാന സബലങ്ക ഉക്രെയ്ന്റെ എലീന സിറ്റോലിനയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കീഴടക്കിയത്. സ്കോര്‍ 6–2, 6–3.
മറ്റൊരു സെമിയില്‍ യുഎസിന്റെ ജെസീക്ക പെഗ്യൂളയെ തോല്പിച്ചാണ് റെബാക്കിന ഫൈനല്‍ ടിക്കറ്റെടുത്തത്. സ്കോര്‍ 6–3, 7–6. ഇന്ന് നടക്കുന്ന പുരുഷ സിംഗിള്‍സ് സെമിയില്‍ തീപാറും പോരാട്ടങ്ങള്‍. സ്പെയിന്റെ ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍ക്കാരസ് ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെയും സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് ഇറ്റലിയുടെ യാന്നിക് സിന്നറെയും നേരിടും.

