Site icon Janayugom Online

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാൻ പുതിയ വിജ്ഞാപനമിറക്കും

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പുതിയ വിജ്ഞാപനം ഉടൻ പുറത്തിറക്കം. ഇതിനായി സാമൂഹിക ആഘാത പഠനം ഉൾപ്പെടെ പുതിയ ഏജൻസിയെ കൊണ്ട് നടത്തും. നിലവിലെ വിജ്ഞാപനം ഹൈക്കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. 

ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിജ്ഞാപനം സ്‌റ്റേ ചെയ്തത്. 441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ഇക്കഴിഞ്ഞ മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ സാമൂഹികാഘാത പഠനവും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിച്ചതും ചട്ടവിരുദ്ധമായാണെന്ന വാദമാണ് ഹർജിക്കാർ ഉന്നയിച്ചത്.
ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള ചെറുവള്ളി എസ്‌റ്റേറ്റിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്ക് എന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ സർക്കാരിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണ് വിജ്ഞാപനമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം.

Eng­lish Summary:Sabarimala Air­port: New noti­fi­ca­tion for land acquisition
You may also like this video

Exit mobile version