Site icon Janayugom Online

ശബരിമല നടയടച്ചു;കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് തുറക്കും

sabarimala

ചിങ്ങമാസത്തിലെ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട അടച്ചു. സെപ്റ്റംബർ 16 ന് കന്നിമാസ പൂജകൾക്കായാണ് ഇനി തുറക്കുക.ചതയ ദിനമായ ഇന്നലെ ഭക്തർക്കായി ഓണസദ്യ ഒരുക്കിയിരുന്നു. മാളികപ്പുറം മേൽശാന്തിയുടെ വകയായിരുന്നു ചതയ ദിനത്തിലെ ഓണസദ്യ. 

തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ചെയർമാൻ വൈ വി സുബ്ബ റെസ്റ്റി, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ ബി മോഹൻ ദാസ്, ഗുരുവായൂർ ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ബ്രീജാകുമാരി എന്നിവർ ശബരിമലയിലെത്തി ദർശനം നടത്തി. അന്നദാന മണ്ഡപം സന്ദർശിച്ച തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ അന്നദാന വിതരണത്തിലെ പ്രവർത്തനങ്ങളും വിലയിരുത്തി.
ENGLISH SUMMARY;Sabarimala closed; will be reopened on Sep­tem­ber 16
YOU MAY ALSO LIKE THIS VIDEO;

Exit mobile version