Site iconSite icon Janayugom Online

ശബരിമല ഉത്സവം ഇന്ന് കൊടിയേറും

ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയേറ്റം. രാവിലെ 10:30നും 11:30നും ഇടയില്‍ ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കൊടി ഉയര്‍ത്തും. ഇന്ന് പുലര്‍ച്ചെ മുതല്‍ തീര്‍ത്ഥാടകരെ കടത്തിവിട്ടു തുടങ്ങി. പ്രതിദിനം 15000 തീര്‍ത്ഥാടകര്‍ക്കാണ് ഉത്സവ ദിവസത്തില്‍ ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

17ന് പള്ളിവേട്ടയും 18ന് പമ്പയിൽ ആറാട്ടും നടക്കും.വിർച്വൽ ക്യു ബുക്ക് ചെയ്യാത്തവർക്ക് നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 14 മുതൽ 19 വരെ മീനമാസ പൂജകളും ശബരിമലയിൽ നടക്കും. 19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.

Eng­lish Summary:Sabarimala fes­ti­val will be flagged off today
You may also like this video

Exit mobile version