Site iconSite icon Janayugom Online

ശബരിമല സ്വര്‍ണ്ണക്കൊള്ള :യുഡിഎഫും, കോണ്‍ഗ്രസും അവസരവാദപരമായ നിലപാട് സ്വീകരിക്കുന്നതായി എം വി ഗോവിന്ദന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സ്വന്തം നേതാക്കളിലേക്ക് അന്വേഷണം എത്തുമ്പോള്‍ യുഡിഎഫും, കോണ്‍ഗ്രസും അവസരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്വേഷണം സ്വന്തം നേതാക്കളിലേക്ക് എത്തുമ്പോള്‍ യുഡിഎഫുകാര്‍ അന്വേഷണം തടയാനുള്ള ബോധപൂര്‍വമായ ഇടപെടല്‍ നടത്തുകയാണെന്നും ആ ഇടപെടലിനെ കേരളം അംഗീകരികക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വര്‍ണ്ണക്കൊള്ളയിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്. ആരാണ് പോറ്റിയെ സോണിയ ഗാന്ധിയെ കാണാന്‍ അവസരമൊരുക്കിയതെന്നും ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. കരുണാകരന് പോലും യഥേഷ്ടം കാണാന്‍ സാധിക്കാതിരുന്ന വ്യക്തിത്വത്തിന്റെ ഉടമായായിരുന്നു സോണിയ ഗാന്ധി. അവരെ കാണാന്‍ എങ്ങനെയാണ് ആരാണ് അപ്പോയ് മെന്റ് സംഘടിപ്പിച്ചുകൊടുത്തത്. അതു പറയുന്നില്ല സ്വര്‍ണക്കൊള്ളയിലെ പ്രധാനിയും സ്വര്‍ണവിറ്റയാളും എന്തടിസ്ഥാനത്തിലാണ് ഇവരുമായി ബന്ധപ്പെട്ടതെന്ന് ഉത്തരം പറയേണ്ടതുണ്ടെന്നും ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു 

Exit mobile version