Site iconSite icon Janayugom Online

ശബരിമല സ്വര്‍ണ്ണക്കൊള്ള; എന്താണ് സംഭവിക്കുന്നതെന്ന് അഖില തന്ത്രി പ്രചാരക് സഭയ്ക്ക് ധാരണയില്ല: വിമര്‍ശിച്ച് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊളളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഖില തന്ത്രി പ്രചാരക് സഭയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്താണ് സംഭവിക്കുന്നതെന്ന് അഖില തന്ത്രി പ്രചാരക് സഭയ്ക്ക് ധാരണയില്ലെന്ന് ഹൈക്കോടതി. 

കേസിലെ പ്രതികളെ സംരക്ഷിക്കാനാണോ തന്ത്രി സഭ ഇത്തരം ആക്ഷേപം ഉയര്‍ത്തുന്നതെന്നും കോടതി ചോദിച്ചുു. ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ ഹൈക്കോടതി ഇതുവരെ 10 ഇടക്കാല ഉത്തരവുകളിറക്കി. ഇതിന് ശേഷം സിബിഐ അന്വേഷണ ആവശ്യം ഉന്നയിക്കുന്നതിൽ ഒരു കാരണവുമില്ല. പ്രതികൾ നിരപരാധികളാണ് എന്നാണോ വാദമെന്നും ഹൈക്കോടതിയുടെ ചോദിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഫെബ്രുവരി നാലിലേക്ക് മാറ്റി. എസ് ഐ ടി അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഖില തന്ത്രി പ്രചാരക് സഭ ഹർജി സമർപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊലീസ് രാഷ്ട്രീയ ഉന്നതരെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും അതിനാൽ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നുമായിരുന്നു ഹ​ർജിയിലെ ആവശ്യം.

Exit mobile version