ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപത്തിലുണ്ടായിരുന്ന സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നടപടി. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും റിമാൻഡിൽ വിട്ടു.14 ദിവസത്തേക്കാണ് റിമാൻഡ്. കേസിൽ വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു. ദ്വാരപാലക ശിൽപ്പ കേസിലും കട്ടിളപ്പാളി കേസിലുമാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഹർജി 14ന് കോടതി പരിഗണിക്കും
അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് പത്മകുമാർ കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി തള്ളിയ സാഹചര്യത്തിൽ ഇനി ജാമ്യം ആവശ്യപ്പെട്ട് പത്മകുമാർ ഹൈക്കോടതിയെ സമീപിക്കേണ്ടി വരും

