Site iconSite icon Janayugom Online

ശബരിമല സ്വര്‍ണ്ണക്കൊള്ള : റെയ്ഡുമായി ഇഡി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വ്യാപക റെയ്ഡുമായി എൻ്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ണായക നീക്കം.പ്രതികളുടെ വീടുകളില്‍ ഉള്‍പ്പെടെ 21 ഇടങ്ങളിലാണ് ഇഡി പരിശോധ.അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി,മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ പത്മകുമാര്‍, എന്‍ വാസു ബെല്ലാരിയിലെ സ്വര്‍ണ്ണവ്യാപാരി ഗോവര്‍ദ്ധനന്‍ എന്നിവരെട വീടുകളിലും ബംഗളൂരുവിലെ സ്മാര്‍ട് ക്രിയേഷന്‍സ് ഓഫീസിലും പരിശോധന തുടരുകയാണ്. കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകിട്ടാന്‍ ഇഡി നീക്കം ആരംഭിച്ചിരുന്നു.

തിരുവനന്തപുരത്ത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കാരേറ്റിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. തമിഴ്നാട്ടിലും കർണാടകയിലും പരിശോധന നടത്തുന്നുണ്ടെന്ന്. ഇന്ന് രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. എന്‍ വാസുവിന്റെ വീട്ടിലും ദേവസ്വം ആസ്ഥാനത്തും ഇഡി പരിശോധന നടത്തുന്നുണ്ട്. ഇഡി അന്വേഷണത്തിന് അനുമതി ലഭിച്ചതിന് പിന്നാലെ രേഖകളടക്കം പരിശോധിക്കാൻ ഇഡി തീരുമാനിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുക്കളുടെ അടക്കം ബാങ്ക് വിവരങ്ങള്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികളുടെ സാമ്പത്തിക വിവരങ്ങളാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ആറന്മുളയിലെ പത്മകുമാറിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. എ പത്മകുമാറിന്റെ ചില ബന്ധുക്കളുടെ വീട്ടിലും ഇഡി പരിശോധന നടത്താന്‍ ആലോചനയുണ്ട്. കൊച്ചി, കോഴിക്കോട് , ബാംഗ്ലൂർ, ചെന്നൈ യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്.

കേരളത്തിലെ പരിശോധനയിൽ സംസ്ഥാനത്തിന് പുറത്തു നിന്നുമുള്ള ഉദ്യോഗസ്ഥരും എത്തി. സന്നിധാനത്ത് എസ്ഐടി പരിശോധന നടത്താനിരിക്കെയാണ് പ്രതികളുടെ വീടുകളിലടക്കം ഇഡി പരിശോധന നടത്തുന്നതത്. സ്വർണ്ണക്കൊള്ളയിൽ വിശദമായ പരിശോധനയിലേക്ക് കടന്നതയാണ് ഇഡി വ്യക്തമാക്കുന്നത്. സ്വർ‌ണ്ണപ്പാളിയുമായി ബന്ധപ്പെട്ട രേഖകൾ ദേവസ്വം ആസ്ഥാനത്ത് നിന്ന് പിടിച്ചെടുക്കാനാണ് ഇഡി നീക്കം.

Exit mobile version