Site iconSite icon Janayugom Online

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് 5ന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. പതിനെട്ടാം പടി കയറി എത്തുന്ന ഭക്തർക്ക് ഫ്ലൈ ഓവർ കയറാതെ നേരിട്ട് കൊടിമര ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദർശനം നടത്തുന്നതിന്റെ ട്രയലും ഇതോടൊപ്പം ആരംഭിച്ചു. മീന മാസം 1ന് (മാർച്ച് 15) രാവിലെ അഞ്ച് മണിക്ക് നട തുറക്കും. മീന മാസ പൂജകള്‍ പൂര്‍ത്തിയാക്കി മാർച്ച് 19ന് രാത്രി 10ന് നട അടയ്ക്കും.

Exit mobile version