Site icon Janayugom Online

ശബരിമല തീര്‍ഥാടകന്‍ അച്ചന്‍കോവിലാറ്റില്‍ മുങ്ങി മരിച്ചു

അച്ചന്‍കോവിലാറ്റിലെ കൈപ്പട്ടൂര്‍ പാലത്തിന് സമീപമുള്ള ക്ഷേത്രക്കടവില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ഥാടകന്‍ ഒഴുക്കില്‍പ്പെട്ടു മുങ്ങി മരിച്ചു. പാലോട് ഭരതന്നൂര്‍ ലെനിന്‍കുന്ന് തെക്കിന്‍കര പുത്തന്‍ വീട്ടില്‍ മണിക്കുട്ടന്‍ (34) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കാല്‍നടയായി ശബരിമലയ്ക്ക് പോകുന്ന അഞ്ചംഗ സംഘത്തില്‍പ്പെട്ടയാളാണ് മണികണ്ഠന്‍.

വരുന്ന വഴി കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പത്തനംതിട്ടയില്‍ നിന്ന് വന്ന ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം തെരച്ചില്‍ നടത്തി ഉടന്‍ തന്നെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Eng­lish Summary;Sabarimala pil­grim drowned in Achankovilat
You may also like this video

Exit mobile version