Site iconSite icon Janayugom Online

ശബരിമല തീര്‍ത്ഥാടനത്തിന് തുടക്കമായി ; വൃശ്ചിക പുലരിയില്‍ ദര്‍ശനത്തിന് വന്‍തിരക്ക്

വൃശ്ചികപുലരിയില്‍ ശബരിമല ദര്‍ശനത്തിന് വന്‍തിരക്ക്.ഇന്നലെചുമതലയേറ്റ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരിയാണ് ഇന്ന് പുലര്‍ച്ചെ നട തുറന്നത്. മണ്ഡലകാല പുജകള്‍ക്കും നെയ്യഭിഷേകത്തിനും തുടക്കമായി.കോവിഡ് നിയന്ത്രണങ്ങളില്ലാതെയുള്ള തീര്‍ഥാടനമായതിനാല്‍ ആദ്യ ദിനങ്ങളില്‍തന്നെ വന്‍ഭക്തജനത്തിരക്കാണ് .ബുധനാഴ്ച വൈകിട്ട് തന്ത്രികണ്ഠര് രാജീവരുടെസാന്നിധ്യത്തിൽ മേൽശാന്തി എൻപരമേശ്വരൻ നമ്പൂതിരിയാണു നട തുറന്നത്. തുടർന്നു പുതിയ ശബരിമല മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരി എന്നിവരെ പതിനെട്ടാംപടിക്കുതാഴെ സ്വീകരിച്ചു.

തന്ത്രി കലശം പൂജിച്ച് അഭിഷേകം ചെയ്താണു മേൽശാന്തിമാരെ അവരോധിച്ചു. ഇന്ന് ഹരിവരാസനം പാടി നട അടച്ച് നിലവിലെ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി മലയിറങ്ങി. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ കെ അനന്ത​ഗോപൻ, അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ദേവസ്വം ബോർഡ് അംഗം പി എം തങ്കപ്പൻ, എഡിജിപി എം ആർ അജിത്ത് കുമാർ, ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ എം മഹാജൻ, ദേവസ്വം സെക്രട്ടറി കെ ബിജു,ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച് കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തു.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ഭക്തന്മാ‍ർ എത്തുമെന്നാണ് സർക്കാറിന്റെയും ദേവസ്വം ബോർഡിന്റെയും വിലയിരുത്തൽ. വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധമാണ്. നിലയ്ക്കൽ അടക്കം 13 ഇടത്താവളങ്ങളിൽ സ്‌പോട്ട് ബുക്കിങ് സൗകര്യം ഉണ്ടാകും. 40 ലക്ഷത്തോളം പേരെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. കോവിഡ് അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ പ്രത്യേക കരുതലെടുക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പമ്പയിലും സന്നിധാനത്തും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് തിരക്ക് ഒഴിവാക്കാൻ ഒരേ സമയം സന്നിധാനത്തും പരിസരത്തും 2 ലക്ഷം പേരെയെ അനുവദിക്കൂള്ളൂ. സുരക്ഷാ മുൻകരുതലുകൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തി.

റോഡ്അപകടങ്ങൾ ഒഴിവാക്കുന്നതിനായി സേഫ് സോൺ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്ക് വിശുദ്ധിസേനയേയും നിയോഗിച്ചിട്ടുണ്ട്. കുടിവെള്ളം, ടോയ്‌ലറ്റ് സംവിധാനം എന്നിവ സജ്ജീകരിക്കുന്നുണ്ട്. 200 ഓളം കെഎസ്ആർടിസി ബസുകൾ പമ്പ നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ് നടത്തും.അറുപതിനായിരത്തോളം പേർ ആദ്യദിവസങ്ങളിൽ വെർച്വൽക്യൂ വഴി ബുക്ക് ചെയ്തിട്ടുണ്ട്‌.

ഇതരസംസ്ഥാന തീർഥാടകരാണ് കൂട്ടത്തോടെ എത്തുന്നത്. സംസ്ഥാന സർക്കാരും ദേവസ്വംബോർഡും വിവിധ വകുപ്പുകളും വിപുലമായ ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്‌. 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡല ഉത്സവകാലം. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് നട തുറക്കും. 2023 ജനുവരി 14നാണ് മകരവിളക്ക്. തീർഥാടനം ജനുവരി 20ന് സമാപിക്കും.

Eng­lish Summary:
Sabari­mala Pil­grim­age Begins; There is a huge rush for dar­shan at Vrischi­ka Pulari

You may also like this video:

Exit mobile version