Site iconSite icon Janayugom Online

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; 10 പേർക്ക് പരിക്ക്

ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് 10 തീ​ർ​ഥാ​ട​ക​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​രമാണ്. തൊ​ടു​പു​ഴ-​പാ​ലാ റോ​ഡി​ലെ ക​രി​ങ്കു​ന്നം പ്ലാ​ന്റേ​ഷ​നി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ 5.50ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ‘വി​വേ​കാ​ന​ന്ദ ട്രാ​വ​ൽ​സ്’ ബ​സാ​ണ് മ​റി​ഞ്ഞ​ത്. തീ​ർ​ഥാ​ട​ക​രും ജീ​വ​ന​ക്കാ​രു​മ​ട​ക്കം 51പേ​രാ​ണ് വാഹനത്തിലുണ്ടായിരുന്നത്.

ട്രാ​വ​ൽ​സി​ന്‍റെ ശ​ബ​രി​മ​ല പാ​ക്കേ​ജി​ൽ ഓ​ൺ​ലൈ​ൻ വ​ഴി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്താ​ണ് ഇ​വ​ർ യാ​ത്ര ചെ​യ്ത​ത്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ക​രി​ങ്കു​ന്നം പൊ​ലീ​സും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചത്. തൊ​ടു​പു​ഴ അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യ​തോ​ടെ​യാ​ണ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ദൗ​ത്യം ആ​രം​ഭി​ച്ച​ത്. വാ​ഹ​ന​ത്തി​ന​ടി​യി​ൽ കൈ​കു​ടു​ങ്ങി​യ ഒ​രാ​ളെ സാ​ഹ​സി​ക​മാ​യാ​ണ് രക്ഷപ്പെടുത്തിയത്.

സീ​റ്റു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ മ​റ്റ് യാ​ത്ര​ക്കാ​രെ ബ​സി​ന്റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്. ​പ​രി​ക്കേ​റ്റ​വ​​രെ തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ലും സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​വ​രി​ൽ മൂ​ന്നു​പേ​രെ ഐസിയു​വി​ൽ പ്ര​വേ​ശി​പ്പിച്ചു. ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​വ​രി​ൽ നി​ല ഗു​രു​ത​ര​മാ​യ ഒ​രാ​ളെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാറ്റിയിരിക്കുകയാണ്. 

Exit mobile version