Site icon Janayugom Online

ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 8 പേർ മരിച്ചു

ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ഇടുക്കി കുമളിക്ക് സമീപമാണ് അപകടമുണ്ടായത്. ഒരു കുട്ടി ഉൾപ്പെടെ പത്തുപേരാണ് വാഹനത്തിൽ ഉണ്ടയായിരുന്നത്. തേനി സ്വദേശികൾ സഞ്ചരിച്ച ടവേര കാർ അപകടത്തിൽപ്പെട്ടത്. 

തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘമായിരുന്നു. അപകടത്തിൽ പരുക്കേറ്റ രണ്ടുപേരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ് ഒരാളുടെ നില ഗുരുതരമാണ് . സംഘത്തിലുണ്ടായിരുന്ന കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.കേരള തമിഴ്നാട് പൊലീസും, ഫയർഫോഴ്സും, നാട്ടുകാരും ചേർന്നാണ് രണ്ടരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം നടത്തിയത്.

Eng­lish Summary:Sabarimala pil­grims’ vehi­cle over­turns, acci­dent; 8 peo­ple died
You may also like this video

Exit mobile version