Site iconSite icon Janayugom Online

മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം

ശബരിമലയിൽ മണ്ഡല മകരവിളക്ക് മഹോത്സവം ഇന്ന്. ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകൾക്ക് ആരംഭിക്കുക. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്തെത്തും. അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തിയ ഉടനെ മകരജ്യോതി തെളിയിക്കും. ഇത്തവണ രണ്ട് ലക്ഷത്തിലധികം ഭക്തർ മകരവിളക്ക്, മകരജ്യോതി ദർശനത്തിന് എത്തുമെന്നാണ് കണക്ക്. അതേസമയം, മകര ജ്യോതി കാ​ണാവു​ന്ന സ്ഥ​ല​ങ്ങ​ളി​​ലെ​ല്ലാം ഭ​ക്ത​ർ ഇടംപിടിച്ചു.

പാ​ണ്ടി​ത്താ​വ​ളം, കൊ​പ്രാ​ക്ക​ളം, അ​ന്ന​ദാ​ന മ​ണ്ഡ​പം, ഡോ​ണ​ർ ഹൗ​സ് മു​റ്റം, ഇ​ൻ​സി​ന​റേ​റ്റ​ർ, ജ​ല​സം​ഭ​ര​ണി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ജ്യോ​തി കാ​ണാ​ൻ തീ​ർ​ഥാ​ട​ക​ർ പ​ർ​ണ​ശാ​ല​ക​ൾ കെ​ട്ടി​യി​ട്ടു​ള്ള​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട്​ 3.08ന് ​സൂ​ര്യ​ൻ ധ​നു​രാ​ശി​യി​ൽ നി​ന്നും മ​ക​രം രാ​ശി​യി​ലേ​ക്ക് ക​ട​ക്കു​ന്ന മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് മ​ക​ര സം​ക്ര​മ​പൂ​ജ. 2.45ന് ​ന​ട തു​റ​ന്ന് മൂ​ന്നി​ന് സം​ക്ര​മ​പൂ​ജ ആ​രം​ഭി​ക്കുക. ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര്, മേ​ൽ​ശാ​ന്തി ഇഡി പ്ര​സാ​ദ് ന​മ്പൂ​തി​രി എ​ന്നി​വ​ർ മുഖ്യകാർമികരാകും.

Exit mobile version