Site iconSite icon Janayugom Online

ശബരിമല സീസണ്‍; ഹുബ്ബള്ളി- കോട്ടയം സ്പെഷ്യല്‍ ട്രെയിനുകള്‍

ശബരിമല സീസണിനോടനുബന്ധിച്ച് ദക്ഷിണ റെയില്‍വേ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. എസ്എസ്എസ് ഹുബ്ബള്ളിയില്‍ നിന്നും കോട്ടയത്തേക്കാണ് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ചത്. തീര്‍ത്ഥാടകരുടെ തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേക ട്രെയിന്‍ വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്. ട്രെയിന്‍ നമ്പര്‍ — 07305/07306 എസ്എസ്എസ് ഹുബ്ബള്ളി- കോട്ടയം- എസ്എസ്എസ് ഹുബ്ബള്ളി പ്രതിവാര സ്പെഷ്യല്‍ ട്രെയിന്‍ എട്ട് തവണ സര്‍വീസ് നടത്തും. 

ട്രെയിന്‍ നമ്പര്‍ 07305 ‑എസ്എസ്എസ് ഹുബ്ബള്ളി- കോട്ടയം എല്ലാ ശനിയാഴ്ചയും രാവിലെ 10.30ന് ഹുബ്ബള്ളിയില്‍ നിന്നും ഡിസംബര്‍ രണ്ട് മുതല്‍ സര്‍വീസ് ആരംഭിക്കും. ജനുവരി 20 വരെയാണ് സ്പെഷ്യല്‍ സര്‍വീസ്. ട്രെയിന്‍ നമ്പര്‍ ‑07306 കോട്ടയം-എസ്എസ്എസ് ഹുബ്ബള്ളി സ്പെഷ്യല്‍ ട്രെയിന്‍ ഡിസംബര്‍ മൂന്ന് മുതല്‍ എല്ലാ ഞായറാഴ്ചയും കോട്ടയത്ത് നിന്നും ഹുബ്ബള്ളിയിലേക്ക് രാവിലെ 11 മണിക്ക് യാത്ര പുറപ്പെടും. ജനുവരി 21 വരെയാണ് ഈ സ്പെഷ്യല്‍ സര്‍വീസ്.

ട്രെയിന്‍ നമ്പര്‍ 07307/07308 എസ്എസ്എസ് ഹുബ്ബള്ളി- കോട്ടയം- എസ്എസ്എസ് ഹുബ്ബള്ളി പ്രതിവാര സ്പെഷ്യല്‍ എക്സ്പ്രസ് ഏഴ് സര്‍വീസും തീര്‍ത്ഥാന കാലത്ത് നടത്തും. ട്രെയിന്‍ നമ്പര്‍ 07307 എസ്എസ്എസ് ഹുബ്ബള്ളി — കോട്ടയം സ്പെഷ്യല്‍ പ്രതിവാര എക്സ്പ്രസ് ഡിസംബര്‍ അ‍ഞ്ച് മുതല്‍ എല്ലാ ചൊവ്വാഴ്ചയും ഹുബ്ബള്ളിയില്‍ നിന്നും യാത്ര പുറപ്പെടും. ജനുവരി 16 വരെയാണ് സര്‍വീസ്. കോട്ടയത്തു നിന്ന് തിരിച്ച് ട്രെയിന്‍ നമ്പര്‍ 07308 ഡിസംബര്‍ ആറ് മുതല്‍ എല്ലാ ബുധനാഴ്ചയും ഹുബ്ബള്ളിയിലേക്ക് സര്‍വ്വീസ് നടത്തും. ജനുവരി 17 വരെയാണ് സര്‍വീസ്.

Eng­lish Summary:Sabarimala sea­son; Hub­bal­li- Kot­tayam Spe­cial Trains
You may also like this video

Exit mobile version