മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ഇന്നു മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി കെ ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് മേല്‍ശാന്തി ഉപദേവതാ ക്ഷേത്രനടകളും തുറന്ന് ദീപങ്ങള്‍ തെളിച്ചു.
പുതിയ മേല്‍ശാന്തിമാരായി ചുമലതയേറ്റ എന്‍ പരമേശ്വരന്‍ നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി പതിനെട്ടാം പടിക്ക് മുന്നിൽ സ്വീകരിച്ച് സന്നിധിയിലേക്ക് ആനയിച്ചു.
രണ്ട് ദിവസമായി പെയ്ത മഴയില്‍ ശബരിമല പാതയിലെ റോഡുകളില്‍ വെളളം കയറിയതിനാല്‍ കുമ്പഴ‑കോന്നി വഴി വെട്ടൂര്‍ റോഡില്‍ മാര്‍ഗതടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരുന്ന തീര്‍ത്ഥാടകര്‍ കെഎസ്‌ടിപി റോഡായ കോന്നി-കുമ്പഴ‑മൈലപ്ര- മണ്ണാറക്കുളഞ്ഞി റോഡ് വഴി തിരിച്ചുവിട്ടു. ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ്-അടൂര്‍— പത്തനംതിട്ട റോഡ്, പത്തനംതിട്ട‑കൈപ്പട്ടൂര്‍ റോഡ്, പന്തളം-ഓമല്ലൂര്‍ റോഡ് എന്നിവിടങ്ങളിലും മാര്‍ഗതടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരുന്ന തീര്‍ത്ഥാടകരെ കുളനട- മെഴുവേലി- ഇലവുംതിട്ട‑കോഴഞ്ചേരി-റാന്നി വഴിയും, കുളനട-ആറന്മുള‑കോഴഞ്ചേരി-റാന്നി വഴിയും തിരിച്ചുവിട്ടുതുടങ്ങി.
English Summary: sabarimala temple opened today for pilgrims
You may also like this video :