Site iconSite icon Janayugom Online

ശബരിമല വ്രതം: കറുത്ത വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥിയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല, 10 ദിവസമായി പഠനം മുടങ്ങിയെന്ന് പരാതി

ശബരിമലക്ക് പോകുന്നതിന് വ്രതമെടുത്ത വിദ്യാർത്ഥി കറുത്ത വസ്ത്രം ധരിച്ചെത്തിയതിൻ്റെ പേരിൽ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. തൃശൂർ എളവള്ളി ബ്രഹ്മകുളം ഗോകുലം പബ്ലിക് സ്കൂളിലാണ് സംഭവം. സ്കൂളിൽ യൂണിഫോം മാത്രമേ അനുവദിക്കൂവെന്ന നിലപാടിലാണ് സ്ഥാപന അധികൃതർ ഉറച്ചുനിന്നത്. ശബരിമലക്കു പോകുന്നതിന് വ്രതമെടുത്തതിനെ തുടർന്നാണ് വിദ്യാർത്ഥി യൂണിഫോമിന് പകരം കറുത്ത വസ്ത്രം അണിഞ്ഞ് സ്കൂളിലെത്തിയത്. യൂണിഫോം അല്ലാത്തതിനാൽ പ്രവേശിപ്പിക്കാത്തതിനെ തുടർന്ന് രക്ഷാകർത്താക്കൾ സ്കൂളിലെത്തി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. പത്ത് ദിവസമായി വിദ്യാർത്ഥിയുടെ പഠനം മുടങ്ങിയെന്നും ആരോപണമുണ്ട്. അതേസമയം, സ്കൂളിൻ്റെ നിയമവ്യവസ്ഥ അനുസരിച്ചാണ് കാര്യങ്ങൾ നടപ്പാക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Exit mobile version