സപ്ലൈകോയുടെ ശബരി ബ്രാൻഡിൽ അഞ്ചു പുതിയ ഉത്പന്നങ്ങൾ വിപണിയിലേക്ക്. ചൊവ്വാഴ്ച രാവിലെ 11ന് ബോൾഗാട്ടി പാലസിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കും. അരിപ്പൊടി (പുട്ടുപൊടി,അപ്പം പൊടി),പായസം മിക്സ് (സേമിയ/പാലട 200 ഗ്രാം പാക്കറ്റുകൾ),പഞ്ചസാര,ഉപ്പ് (കല്ലുപ്പ്, പൊടിയുപ്പ് ),പാലക്കാടൻ മട്ട (വടിയരി,ഉണ്ടയരി) എന്നിവയാണ് ശബരി ബ്രാൻഡിൽ പുറത്തിറക്കുന്ന പുതിയ ഉത്പന്നങ്ങൾ. പൊതുവിപണിയേക്കാൾ വിലക്കുറവിൽ ഗുണ മേന്മ ഉറപ്പാക്കിയാകും സപ്ലൈകോ പുതിയ ഉത്പന്നങ്ങൾ
ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകുന്ന ചടങ്ങിൽ നടി റിമ കല്ലിങ്കൽ ആദ്യ വില്പന ഏറ്റുവാങ്ങും. സപ്ലൈകോ ചെയർമാനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറിയുമായ എം ജി രാജമാണിക്യം,സപ്ലൈകോ മാനേജിങ് ഡയറക്ടർ ഡോ.അശ്വതി ശ്രീനിവാസ്, ജനറൽ മാനേജർ വി എം ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.
ശബരിയുടെ അഞ്ചു ഉത്പന്നങ്ങൾ വിപണിയിലേക്ക്

