രാജസ്ഥാന്‍ മുഖ്യമന്ത്രിയുംകോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ടിന്‍റെ സച്ചിന്‍പൈലറ്റിനെതിരായ ഗദ്ദര്‍(രാജ്യദ്രോഹി) പരാമര്‍ശത്തിനു മറുപടിയുമായി സച്ചിന്‍പൈലറ്റ് രംഗത്തു.ഗെലോട്ടിന്‍റെ പരിഹാസത്തില്‍ തനിക്ക് ദുഖവും,വേദനയുമുണ്ടെന്നു പൈലറ്റ് വ്യക്തമാക്കി.രാജസ്ഥാനിലെ നേതൃത്വത്തെപ്രശ്നത്തില്‍ പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുമെന്നും സച്ചിന്‍പൈലറ്റ് അഭിപ്രായപ്പെട്ടു.
രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്രാ രാജസ്ഥാനില്‍ പ്രവേശിക്കുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പാണ് ഗെലോട്ട് പൈലറ്റിനെതിരേ സംസാരിക്കുകയും അദ്ദേഹത്തെ ഗദ്ദര്‍ എന്നു വിളിക്കുകയുംചെയ്തത്. 2020ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലും,രജസ്ഥാന്‍ സര്‍ക്കാരിലും കലാപംത്തിന് ബിജെപി പൈലറ്റിന് ധനസഹായം നല്‍കിയെന്നും ഗലോട്ട് ആരോപിച്ചിരുന്നു.
ഇത്തരം പരാമര്‍ശങ്ങള്‍ക്കാണ് പൈലറ്റ് മറുപടിയുമായി രംഗത്തു വന്നത്. താന്‍ ഒരു രാഷട്രീയക്കാരനാണെങ്കിലും ഒരു മനുഷ്യമാണ്. എനിക്കു അദ്ദേഹത്തിന്‍റെ പ്രയോഗത്തില്‍ സങ്കടവും, ദുഖവും, വേദനയും ഉണ്ടായി. ഇനിയും പഴയതൊന്നും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
പൊതുസമൂഹത്തില്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ മാന്യത കാത്തു സൂക്ഷിക്കുന്നു.എന്നും അങ്ങനെയാണെന്നും സച്ചിന്‍പൈലറ്റ് കൂട്ടിച്ചേര്‍ത്തു. ഒരു രാജ്യദ്രോഹിയെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് കഴിയില്ലെന്നും, പത്ത് എംഎല്‍എമാര്‍പോലും കൂടെയില്ലാതെ സ്വന്തം പാര്‍ട്ടിക്കെതിരേ കലാപം നടത്തിയ ആളെ എങ്ങനെ മുഖ്യമന്ത്രിയാക്കുമെന്നും ഗെലോട്ട്ചോദിച്ചിരുന്നു.
English Summary:
Sachin Pilot feels hurt by Gehlot’s Ghadar remarks
You may also like this video: