Site icon Janayugom Online

10 ലക്ഷം അണികള്‍ വൃക്ഷത്തൈകള്‍ നട്ട് സച്ചിൻ പൈലറ്റിന്റെ ശക്തി തെളിയിക്കും

ജയ്പൂർ: മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അധികാര വടംവലിക്കിടെ ശക്തിതെളിയിക്കാന്‍ മുൻ ഉപമുഖ്യമന്ത്രികൂടിയായ സച്ചിൻ പൈലറ്റിന്റെ പുതിയ അടവ്. സച്ചിൻ പൈലറ്റിന്റെ പിറന്നാൾ ദിവസം രാജസ്ഥാനിലാകെ പത്ത് ലക്ഷം അണികളുടെ കൈകളാല്‍ വൃക്ഷത്തൈ നടാനാണ് തീരുമാനം.

സച്ചിൻ പൈലറ്റിന് 44 വയസാകുന്ന ചൊവ്വാഴ്ചയാണ് വൃക്ഷത്തൈ നടീല്‍ ശക്തിപ്രകടനം. 2009ൽ ദുൻഗർപൂരിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ 6.11 ലക്ഷം തൈകൾ നട്ട റെക്കോഡ് തകർക്കുമെന്നാണ് അണികളുടെ വാദം. കഴിഞ്ഞവർഷം രക്തദാന ചടങ്ങാണ് പൈലറ്റിന്റെ അണികൾ രാജസ്ഥാനിലുടനീളം സംഘടിപ്പിച്ചത്. പരിസ്ഥിതിയോടുള്ള സച്ചിൻ പൈലറ്റിന്റെ കരുതൽ പരിഗണിച്ചാണ് തൈകൾ നടാൻ തീരുമാനിച്ചതെന്നാണ് അണികളുടെ വാദം.

ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും കോൺഗ്രസ് നേതൃസ്ഥാനത്തുനിന്നും പൈലറ്റിനെ നീക്കം ചെയ്തതിന് പിന്നാലെയാണ് രാജസ്ഥാനിലുടനീളം ഉൾപ്പാർട്ടി തർക്കങ്ങൾ രൂക്ഷമായത്.

Exit mobile version