Site iconSite icon Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാജസ്ഥാനില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് സച്ചിന്‍ പൈലറ്റ്

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് സച്ചിന്‍ പൈലറ്റ് അഭിപ്രായപ്പെട്ടു. ഈമാസം 25ന് നടക്കുന്ന നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സ്വാധീനമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും മുന്‍ ഉപമുഖ്യമന്ത്രികൂടിയായ സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി .

മുഖ്യമന്ത്രി അശോക് ഗലോത്തിനെതിരെ കലാപത്തിന് നേതൃത്വം നൽകിയ പ്രമുഖനാണ് പൈലറ്റ്. പാർട്ടി നേതൃത്വം താൻ ഉന്നയിച്ച പ്രശ്‌നങ്ങൾ മനസിലാക്കുകയും അവയിൽ ക്രിയാത്മകമായി പ്രവർത്തിക്കുകയും ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ഞങ്ങൾ പ്രതിപക്ഷത്തിരിക്കുമ്പോൾ ചില വിഷയങ്ങളിൽ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. ഈ വിഷയങ്ങളിൽ പാർട്ടിയിൽ ചർച്ചകൾ ഉണ്ടാകണം, അങ്ങനെ നമുക്ക് വീണ്ടും ജനങ്ങളിലേക്ക് പോകാനാകും. ഞാൻ ഉന്നയിച്ച പ്രശ്നങ്ങൾ എന്തായാലും. എഐസിസിയും ഉന്നത നേതൃത്വവും ശ്രദ്ധിച്ചതായി സച്ചിന്‍ പറഞ്ഞു.ഇപ്പോൾ ഞങ്ങൾ ജനങ്ങള്‍ക്കിടയിലേക്ക് പോകുകകയാണ് .

എന്ത് സംഭവിച്ചാലും നമ്മുടെ വാക്കുകളിലും പ്രവൃത്തിയിലും വ്യത്യാസമില്ലെന്ന് ആളുകളെ വിശ്വസിപ്പിച്ചുവെന്ന് താന്‍ കരുതുന്നതായി സച്ചിന്‍ അഭിപ്രായപ്പെട്ടു. ഒറ്റക്കെട്ടായി പോരാടണമെന്നാണ് പാർട്ടിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ പ്രശ്നങ്ങൾ പാർട്ടിക്ക് മുന്നിൽ വെച്ചു. എഐസിസി ആ വിഷയങ്ങളിൽ ക്രിയാത്മകപിന്തുണയാണ് നല്‍കിയത്. അത് പാർട്ടിയെ ശക്തിപ്പെടുത്തി, പൈലറ്റ് കൂട്ടിച്ചേർത്തു. കോൺഗ്രസ് സർക്കാർ രൂപീകരിച്ചാൽ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന്, ഭാവിയെക്കുറിച്ച് ആർക്കും അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.കോൺഗ്രസിന് പണ്ടേയുള്ള പാരമ്പര്യമുണ്ട്. ഞങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ജനങ്ങൾ ഞങ്ങളെ തിരഞ്ഞെടുക്കുകയാണെങ്കിൽ, എംഎൽഎമാരുടെ അഭിപ്രായം കൂടി അറിഞ്ഞതിന് ശേഷം പാർട്ടി നേതൃത്വം ഉത്തരവാദിത്തം തീരുമാനിക്കും.

2018 ലെ തെരഞ്ഞെടുപ്പിന് ശേഷം, ആരാണ് നിയമസഭാ കക്ഷി നേതാവ് എന്ന് കോൺഗ്രസ് അധ്യക്ഷൻ തീരുമാനിക്കുമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഇത്തവണയും അത് സംഭവിക്കുമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. ബിജെപിക്ക് സംസ്ഥാനത്ത് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. അവര്‍ക്ക് വികസന അജണ്ടകള്‍ ഒന്നുമില്ല. ഒരു മാതൃകയുമില്ലെന്നും കൂട്ടിച്ചേര്‍ത്തു. സർക്കാർ ആവർത്തിക്കാതിരിക്കാനുള്ള രാജസ്ഥാന്റെ പാരമ്പര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ,മൂന്നു പതിറ്റാണ്ടുകളായി ജനങ്ങള്‍ ഒരു സര്‍ക്കാരിനും തുടര്‍ച്ച നല്‍കുന്നില്ല എന്നാൽ അത് മാറിയിരിക്കുന്നു, രാജസ്ഥാനില്‍ കോൺഗ്രസിന് വീണ്ടും അവസരം നൽകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.

കർണാടകയിലും ഹിമാചലിലും ഞങ്ങൾ വിജയിച്ചു. ഭൂരിപക്ഷത്തോടെ ഞങ്ങൾ ഇവിടെ സർക്കാർ രൂപികരിക്കുമെന്ന് ഉറപ്പുണ്ട്. രാജസ്ഥാനിൽ പ്രതിപക്ഷംഇല്ലായിരുന്നു. ബിജെപിക്ക് ഇവിടെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ദേശീയ പാർട്ടിയായ ബിജെപി ജനങ്ങളുടെ ശബ്ദമാകാൻ ശ്രമിച്ചിട്ടില്ല. ജനങ്ങളുമായി കൂട്ടുകൂടാൻ ശ്രമിക്കണമായിരുന്നു. 2013–2018 കാലത്ത് ഞങ്ങൾ പ്രതിപക്ഷത്തായിരുന്നു. കോണ്‍ഗ്രസ് ജനങ്ങൾക്ക് വേണ്ടി സജീവമായി നിലകൊണ്ടു അതിനാല്‍ അധികാരത്തില്‍ വന്നു. ബിജെപി ജനങ്ങളെ മറന്നിരിക്കുകയാണെന്നും സച്ചിന്‍ പൈലറ്റ് പറഞു

Eng­lish Summary:
Sachin Pilot that Con­gress will come back to pow­er in Rajasthan after assem­bly elections

You may also like this video:

Exit mobile version