Site iconSite icon Janayugom Online

ലെജന്റ്സ് ടീമിനെ സച്ചിന്‍ നയിക്കും

റോഡ് സേഫ്റ്റി ലോക സീരീസില്‍ ഇന്ത്യ ലെജന്റ്‌സ് ടീമിനെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കും. സെപ്റ്റംബര്‍ 10 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് ടൂര്‍ണമെന്റ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏഴു ടീമുകള്‍ അണിനിരന്ന പ്രഥമ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിയത് ടീം ഇന്ത്യയായിരുന്നു. ടൂര്‍ണമെന്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ഫൈനലില്‍ തിലകരത്‌നെ ദില്‍ഷന്‍ നയിച്ച ശ്രീലങ്കന്‍ ടീമിനെ ഇന്ത്യ തോല്പിക്കുകയായിരുന്നു. ഇന്ത്യക്ക് പുറമെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ് ടീമുകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ സീസണിലേതുപോലെ ഇത്തവണയും യുവരാജ് സിങ്ങും മുഹമ്മദ് കൈ­ഫും ടീമിലുണ്ടാകാനാണ് സാധ്യത.

Eng­lish Summary:Sachin will lead the Leg­ends team
You may also like this video

Exit mobile version