Site iconSite icon Janayugom Online

സച്ചിന്റെ ഡീപ് ഫേക്ക് വീഡിയോ: ​ഗെയിമിങ് ആപ് കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്

ഓൺലൈൻ ​ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറിന്റെ ഡീപ് ഫേക്ക് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ കേസെടുത്ത് പൊലീസ്. ​ഗെയിമിങ് കമ്പനിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഓൺലൈൻ ​ഗെയിം കളിച്ചതു വഴി തന്റെ മകൾക്ക് പണം ലഭിച്ചെന്ന് സച്ചിൻ പറയുന്ന വീഡിയോ ആയിരുന്നു പുറത്തിറങ്ങിയത്. തുടര്‍ന്നാണ് പ്രസ്തുത ​ഗെയിമിങ് വെബ്സൈറ്റിനും ഫേസ്ബുക്ക് പേജിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം ഇതിന്റെ പിന്നിലുള്ളവർ ആരെന്ന് വ്യക്തമായിട്ടില്ല.

സച്ചിന്റെ പഴയ ഇന്റർവ്യൂവിൽ നിന്നുള്ള ഭാഗങ്ങൾ ഉപയോ​ഗിച്ച് ഡീപ് ഫേക്ക് വഴി ​ഗെയിമിന്റെ പരസ്യത്തിനായി ഉപയോ​ഗിച്ചതായാണ് വിവരം. ഐപിസി സെക്ഷൻ 500( അപകീർത്തി), ഐടി ആക്ട് സെക്ഷൻ 66 (A) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്റെ വ്യാജ വീഡിയോ പ്രചരിക്കുന്നതായി സച്ചിൻ തന്നെയാണ് എക്സിലൂടെ അറിയിച്ചത്. ഇത്തരത്തിൽ വീഡിയോ പ്രചരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇതിൽ ജാ​ഗ്രത പുലർത്തണമെന്നും സച്ചിൻ കുറിച്ചു.

Eng­lish Summary;Sachin’s deep fake video: Police reg­is­tered a case against the gam­ing app company

You may also like this video

Exit mobile version